അയര്‍ലണ്ടില്‍ നിന്നും അമേരിക്കയിലേയ്ക്കുള്ള യാത്രാവിലക്ക് അമേരിക്ക പിന്‍വലിച്ചു. അയര്‍ലണ്ട് ഉള്‍പ്പടെ നിരവിധി രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്കാണ് പിന്‍വലിച്ചത്. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവര്‍ക്കാണ് യാത്രാനുമതി
20 മാസങ്ങള്‍ക്ക് മുമ്പാണ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന സമയത്ത് അമേരിക്കന്‍ പൗരന്മാരല്ലാത്തവര്ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്. ഈ രാജ്യങ്ങളിലൂടെ 14 ദിവസത്തിവുള്ളില്‍ കടന്നുപോയവര്‍ക്കും യാത്രാനിരോധനം ഉണ്ടായിരുന്നു.
ഇരു രാജ്യങ്ങളിലുമായി മാസങ്ങളായി തമ്മില്‍ കാണാതെ കഴിയുന്ന കുടുംബങ്ങള്‍ക്ക് ഈ വാര്‍ത്ത ഏറെ ആശ്വാസകരമാണ്. ഒപ്പം വിമാന സര്‍വ്വീസുകള്‍ക്കും വിനോദ സഞ്ചാര മേഖലയ്ക്കും ഉണര്‍വ് നല്കുന്ന തീരുമാനമാണിത്. ഇതിലൂടെ അയര്‍ലണ്ടിലെ സാമ്പത്തീക മേഖലയ്ക്കും ഉണര്‍വുണ്ടാകുമെന്നാണ് സാമ്പത്തികവിദഗ്ദര്‍ പറയുന്നത്