കോവിഡ് ഔട്ട് ബ്രേക്കിനെ തുടര്‍ന്ന് ലിമെറിക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ഏര്‍പ്പെടുത്തിയ സന്ദര്‍ശക നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു. ഇവിടെ നാല് വാര്‍ഡുകളിലായിരുന്നു കഴിഞ്ഞ ദിവസം കോവിഡ് വ്യാപനം സ്ഥിരീകരിച്ചത്. ഇന്നലെ ചേര്‍ന്ന ഹോസ്പിറ്റല്‍ ക്രൈസിസ് കമ്മിറ്റിയുടെ അടിയന്തിര യോഗത്തിത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനമായത്.
കിടപ്പു രോഗികളുടെ വാര്‍ഡുകള്‍ സന്ദര്‍ശകരെ അനുവദിക്കാതെ പൂര്‍ണ്ണമായും അടച്ചിടാനാണ് തീരുമാനം. എന്നാല്‍ രോഗികള്‍ക്ക് അത്യാവശ്യ സേവനങ്ങള്‍ യാതൊരു തടസ്സവും കൂടാതെ നല്‍കും. നിയന്ത്രണങ്ങള്‍ എല്ലാ ദിവസവും യോഗം ചേര്‍ന്ന് വിലയിരുത്തുകയും വേണ്ട മാറ്റങ്ങള്‍ വരുത്തുകയും ചെയ്യും. കോവിഡ് ലോക്ഡൗണിന്റെ സമയത്ത് ഉണ്ടായിരുന്ന നിയന്ത്രണങ്ങക്കു സമാനമായിരിക്കും ഇആര്‍, അക്യൂട്ട് സര്‍ജിക്കല്‍ അസ്സസ്‌മെന്റ് യൂണീറ്റ്, അക്യൂട്ട് മെഡിക്കല്‍ അസ്സസ്‌മെന്റ് യൂണീറ്റ് എന്നിവിടങ്ങളില്‍ ഉണ്ടാവുക.
രോഗികളായി കിടക്കുന്ന മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ മക്കളെയും കുട്ടികളെ സന്ദര്‍ശിക്കാന്‍ മാതാപിതാക്കളേയും അനുവദിക്കും. എന്നാല്‍ സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിക്കും. സുഹൃത്തുക്കളൊ മറ്റ് കുടുംബാംഗങ്ങളോ രോഗികളെ കാണാന്‍ എത്തരുതെന്ന് ആശുപത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.