അമേരിക്കന്‍ സൈബര്‍ സെക്യൂരിറ്റി കമ്പനിയായ ത്രെഡ് ലോക്കര്‍ അയര്‍ലണ്ടില്‍ പുതിയ നിയമനങ്ങള്‍ക്കൊരുങ്ങുന്നു. യൂറോപ്പിലെ കമ്പനി വിപൂലീകരണത്തിന്റെ ഭാഗമായി ഡബ്ലിനില്‍ തുറക്കുന്ന ഹെഡ് ഓഫീസിലേയ്ക്കാണ് നിയമനം നടത്തുന്നത്.
ബിസിനസ്സുകള്‍ക്കും പ്രത്യേകിച്ച് ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് പ്രൊവൈഡേഴ്‌സിനും സൈര്‍ സുരക്ഷ നല്‍കുകയും സൈബര്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഇവരെ പ്രാപ്തരാക്കുകയുമാണ് ത്രെഡ് ലോക്കിന്റെ ലക്ഷ്യം. സൈബര്‍ സെക്യൂരിററി രംഗത്തെ വിദഗ്ദര്‍ക്കാവും കൂടുതല്‍ അവസരങ്ങള്‍.
ഇവര്‍ക്ക് പുറമേ മാര്‍ക്കറ്റിംഗ്, അഡ്മിനിസ്‌ട്രേഷന്‍, എച്ച് ആര്‍ മേഖലകളിലേയ്ക്കും നിയമനങ്ങള്‍ ഉണ്ടാകും. ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.