ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഉടമസ്ഥരെ കാത്ത് കിടക്കുന്നത് നിരവധി ലഗേജുകള്‍

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ അതിഭീമമായ തിരക്കും ഇതേ തുടര്‍ന്ന് പലര്‍ക്കും കൃത്യ സമയത്ത് ചെക്ക് ഇന്‍ ചെയ്യാന്‍ സാധിക്കാതെ യത്രകള്‍ മുടങ്ങിയതും കഴിഞ്ഞ ആഴ്ചകളില്‍ വാര്‍ത്തയായിരുന്നു. ഇവിടെ വന്നിറങ്ങുന്ന യാത്രക്കാരുടെ ലഗേജുകള്‍ നഷ്ടമാകുന്ന എന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് സംബന്ധിച്ച് ചില കണക്കുകല്‍ പുറത്ത് വന്നിരിക്കുകയാണ്.

ആയിരത്തിലധികം ബാഗേജുകള്‍ ഉടമസ്ഥര്‍ക്ക് ലഭിക്കാതെ എയര്‍പോര്‍ട്ടില്‍ കെട്ടികിടപ്പുണ്ടെന്നാണ് കണക്കുകള്‍. ദിവസവും നൂറോളം ബാഗേജുകള്‍ മിസ്സാകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത് സംബന്ധിച്ച് The Oireachtas Committee on Transport and Communications ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം എയര്‍പ്പോര്‍ട്ടില്‍ ഒരു ഹിയറിംഗ് നടത്തിയിരുന്നു.

അനുഭവ പരിചയമുള്ള ജീവനക്കാരുടെ കുറവാണ് യാത്രക്കാരുടെ തിരക്ക് കൂടുമ്പോള്‍ വിവിധ രീതിയിലുള്ള പിഴവുകള്‍ ഉണ്ടാകാന്‍ കാരണമെന്നും ഇതിന്റെ ഭാഗമാണ് ലഗേജ് നഷ്ടപ്പെടുന്ന അവസ്ഥയെന്നുമാണ് കണ്ടെത്തല്‍.

Share This News

Related posts

Leave a Comment