അയര്‍ലണ്ടില്‍ 100 പേര്‍ക്ക് തൊഴിലവസരമൊരുക്കി പ്രമുഖ ടെക് കമ്പനിയായ Service NOw. ഡിജിറ്റല്‍ വര്‍ക്ക് ഫ്ളോ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് Service Now. പ്രമുഖ ടെക്നോളജി കമ്പനിയില്‍ പിരിച്ചു വിടലുകള്‍ നടക്കുമ്പോള്‍ അയര്‍ലണ്ടിന് ആശ്വാസ വാര്‍ത്തയാണ്. Service Now നല്‍കിയിരിക്കുന്നത്.
നിയമനനടപടികള്‍ ഉടന്‍ ആരംഭിക്കും മൂന്നു വര്‍ഷമായിട്ടാകും മുഴുവന്‍ നിയമനങ്ങളും പൂര്‍ത്തിയാവുക. ആദ്യഘട്ടത്തില്‍ ഡിജിറ്റല്‍ സെയില്‍സ്, റിസേര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റ് , എഞ്ചിനിയറിംഗ് എന്നീ മേഖലകളിലായിരിക്കും നിയമനം നടക്കുക.
മെറ്റാ , ഗൂഗിള്‍ എന്നീ കമ്പനികളില്‍ നിന്നും ജോലി നഷ്ടപ്പെട്ടവരില്‍ പ്രതിഭാശാലികളായവര്‍ക്ക് തങ്ങള്‍ അവസരം നല്‍കുമെന്നും മുന്‍ പരിചയമില്ലാത്തവര്‍ക്കും അപേക്ഷിക്കാമെന്നും കമ്പനി വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.