രാജ്യത്ത് ഇന്റര്‍നെറ്റില്‍ സമയം ചെലവിടുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘടനയായ സൈബര്‍സേഫ് കിഡ്‌സ് നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്. 8 മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള 1600 കുട്ടികളിലാണ് സര്‍വ്വേ നടത്തിയത്.
ഇതില്‍ പകുതിയോളം കുട്ടികളും പറഞ്ഞത് തങ്ങള്‍ വളരെയേറെ സമയം ഓണ്‍ലൈനില്‍ ചെലവഴിക്കുന്നതായാണ്. ഇവരുടെമേല്‍ രക്ഷിതാക്കളുടെ കാര്യമായ നിയന്ത്രണങ്ങളുമില്ല. ഇതില്‍ 30 ശതമാനം പേര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ മാതാപിതാക്കള്‍ അനുവാദം നല്‍കിയിട്ടുണ്ട്. നാലിലൊന്ന് പേര്‍ക്ക് കിടക്കുന്നതിന് മുമ്പുള്ള സമയം ഓണ്‍ലൈനില്‍ ചെലവഴിക്കാന്‍ അനുമതിയില്ലാത്തവരാണ്. സര്‍വ്വേയില്‍ പങ്കെടുത്തതില്‍ മൂന്ന് ശതമാനം പേര്‍ക്ക് മാത്രമാണ് ഇന്റര്‍നെറ്റില്‍ സമയം ചെലവഴിക്കാന്‍ മാതാപിതാക്കള്‍ അനുമതി നല്‍കാത്തത്
43 ശതമാനം പേര്‍ക്ക് അപരിചിതരുമായി ചാറ്റ് ചെയ്യാനോ ഗെയിം കളിക്കാനോ രക്ഷിതാക്കല്‍ അനുതി നല്‍കിയിട്ടില്ല. എന്നാല്‍ സര്‍വ്വേയില്‍ പങ്കെടുത്ത അമ്പത് ശതമാനം കുട്ടികള്‍ ഏറെ സമയം ഓണ്‍ലൈനില്‍ ചെലവിടുന്നു എന്നത് തന്നെയാണ് റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിച്ചിരിക്കുന്നത്.
ഇത് തന്നെയാണ് കുട്ടികളുടെ സൈബര്‍ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രക്ഷിതാക്കളും ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണമെന്നും ഇവര്‍ പറയുന്നു.