സമ്മര്‍ ഇവന്റ് സ്റ്റാഫിനായുള്ള റിക്രൂട്ട്‌മെന്റ് ഡ്രൈവ് ആരംഭിച്ചു

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സമ്മര്‍ ഇവന്റുകള്‍ക്കായി ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിനായി റിക്രൂട്ട്‌മെന്റ് ഡ്രൈവ് ആരംഭിച്ചു. Excel Recruitmrnt ആണ് ജീവനക്കാര്‍ക്കായുള്ള ഇന്റര്‍വ്യൂകള്‍ ആരംഭിച്ചിരിക്കുന്നത്.

വലിയ തോതില്‍ ജീവനക്കാരെ ആവശ്യമുണ്ടെന്നും കോവിഡ് കാലത്തിന് മുമ്പുള്ളതിനെ അപേക്ഷിച്ച് ഏകദേശം 25 ശതമാനം അധികം ജീവനക്കാരെയാണ് ആവശ്യമുള്ളതെന്നും ഇത് ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന ആവശ്യകതാ നിരക്കാണെന്നും Excel Recruitment അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതിനകം നിരവധി ഇവന്റുകളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ബാര്‍ സ്റ്റാഫ്, കിച്ചണ്‍ സ്റ്റാഫ്, സെക്യൂരിറ്റി സ്റ്റാഫ് എന്നിവരെയാണ് ആവശ്യമുള്ളത്. 18 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് അവസരം.

ഹ്രസ്വകാല, ദീര്‍ഘകാല എഗ്രിമെന്റുകളായിരിക്കും ഇവരുമായി ഉണ്ടാക്കുക. ഡബ്ലിന്‍, കോര്‍ക്ക് , ഗാല്‍വേ, കില്‍ഡെയയര്‍ എന്നീ സ്ഥലങ്ങളിലടക്കം നടക്കുന്ന നിരവധി ഇവന്റുകളിലേയ്ക്കാണ് താത്ക്കാലിക ജീവനക്കാരെ ആവശ്യമുള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെപ്പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് എക്‌സല്‍ റിക്രൂട്ട്‌മെന്റിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

https://www.excelrecruitment.ie/

Share This News

Related posts

Leave a Comment