വെള്ളിയാഴ്ച അയര്‍ലണ്ടില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് ഏഴ് കൗണ്ടികളില്‍ വെള്ളിയാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. യൂനൈസ് എന്നാണ് ഈ കാറ്റിന് പേരിട്ടിരിക്കുന്നത്. ക്ലെയര്‍, കോര്‍ക്ക്, കെറി, ലിമെറിക്, വാട്ടര്‍ഫോര്‍ഡ് , ഗാല്‍വേ. വാക്സ് ഫോര്‍ഡ് എന്നീ കൗണ്ടികളിലാണ് നിലവില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന കൗണ്ടികള്‍.
ചില സ്ഥലങ്ങളില്‍ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. വെള്ളിയാഴ്ച രാവിലെ അഞ്ച് മണിമുതല്‍ 11 വരെയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ച വെളുപ്പിനെ ഒരുമണിമുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുമണിവരെ മഴമുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. യെല്ലോ അലര്‍ട്ടാണ് മഴയുടെ കാര്യത്തില്‍ നല്‍കിയിരിക്കുന്നത്.
കാറ്റിനൊപ്പം മഴയ്ക്കും ശക്തമായ മഞ്ഞുവീഴ്ചയ്ക്കുമുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പില്‍ ഉണ്ട്.