ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് കമ്പനിയായ സ്റ്റേറ്റ് സ്ട്രീറ്റ് അയര്‍ലണ്ടില്‍ നിന്നും പുതുതായി 400 പോരെ നിയമിക്കും ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചറിനും സൈബര്‍ സെക്യൂരിറ്റിക്കും വേണ്ടി പ്രത്യേക ടീമിനെ നിയമിക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ ആളുകളെ കമ്പനി നിയമിക്കുന്നത്. കില്‍ക്കനിയിലെ ഐഡിഎ അയര്‍ലണ്ട് ബിസിനസ്സ് ആന്‍ഡ് ടെക്നോളജി പാര്‍ക്കിലേയ്ക്കാണ് പുതിയ നിയമനങ്ങള്‍.
ആഗോളതലത്തില്‍ സേവനങ്ങള്‍ നല്‍കുന്നതിന് വേണ്ടിയാണ് പുതിയ ടീമിനെ നിയമിക്കുന്നത്. അയര്‍ലണ്ടിലെ തേര്‍ഡ് ലെവല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഒപ്പം സര്‍വ്വകലാശാലകളിലും നിന്നും കമ്പനി പ്രതീക്ഷിക്കുന്ന സാങ്കേതികവിദഗ്ദര്‍ പഠിച്ചിറങ്ങുന്നു എന്നതാണ് 400 പേരെ അയര്‍ലണ്ടില്‍ നിന്നും നിയമിക്കാന്‍ കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. ഒപ്പം അമേരിക്കയ്ക്ക് പുറത്തുള്ള ടൈം സോണില്‍ ജോലി ചെയ്യാനുള്ള സാധ്യതയും കമ്പനി ഈ നിയമനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നു.
അയര്‍ലണ്ടില്‍ ഇപ്പോള്‍ 2000 പോരാണ് സ്റ്റേറ്റ് സ്ട്രീറ്റില്‍ ഇപ്പോല്‍ ജോലി ചെയ്യുന്നത്. കില്‍ക്കിനി പാര്‍ക്കില്‍ നിലവില്‍ 600 പേരും ജോലി ചെയ്യുന്നുണ്ട്.