ജീവനക്കാരുടെ ക്ഷാമം ; ബാറുകളും റസ്റ്റോറന്റുകളും പ്രവര്‍ത്തന സമയം കുറയ്ക്കുന്നു

രാജ്യത്ത് ഹോസ്പിറ്റാലിറ്റി മേഖലകളിലെ ജീവനക്കാരുടെ ക്ഷാമം ഗുരുതരമാകുന്നു. ഇത് സംബന്ധിച്ച് ഏറ നാളായി വാര്‍ത്തകളും റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രശ്‌നത്തിലേയ്ക്ക് നീങ്ങുകയാണ്. പ്രവര്‍ത്തന സമയം കുറയ്ക്കാനൊരുങ്ങുകയാണ് ബാറുകളും റസ്റ്റോറന്റുകളും അടക്കമുള്ള സ്ഥാപനങ്ങള്‍.

പ്രവര്‍ത്ത സമയം വെട്ടിച്ചുരുക്കാനോ അല്ലെങ്കില്‍ ആഴ്ചയില്‍ തുറക്കുന്ന ദിവസങ്ങളുടെ എണ്ണം കുറയ്ക്കാനോ ആണ് തീരുമാനം. പല സ്ഥാപനങ്ങളും ഇപ്പോള്‍ പതിവിലും നേരത്തെ അടയ്ക്കുകയാണ്, ബൗണ്‍സര്‍മാര്‍, സെക്യൂരിറ്റി സ്റ്റാഫ് എന്നിവരുടെ കുറവാണ് വലിയ പ്രശ്‌നം.

കോവിഡ് കാലത്ത് സ്ഥാപനങ്ങള്‍ അടച്ചിട്ടപ്പോള്‍ മറ്റു ജോലി തേടി പേയവര്‍ മടങ്ങിയെത്താത്തതും പരീക്ഷകളും മറ്റുമായതിനാല്‍ പാര്‍ട്ട് ടൈം ജോലിക്ക് വിദ്യാര്‍ത്ഥികളെ ലഭിക്കാത്തതുമാണ് പ്രധാന പ്രശ്‌നം. പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ ഇടപെടല്‍ അടയിന്തരമായി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്. ഈ മേഖലയില്‍ യൂറോപ്യന്‍ എക്കണോമിക് സോണിന് പുറത്തു നിന്നും ആളെ എടുക്കാന്‍ അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം.

ആ ആവശ്യം സര്‍ക്കാര്‍ അനുവദിച്ചാല്‍ അത് ഇന്ത്യക്കാരടക്കമുള്ള നിരവധിയാളുകള്‍ക്ക് അയര്‍ലണ്ടില്‍ തൊഴിലവസരങ്ങള്‍ക്ക് വഴി തെളിക്കും.

Share This News

Related posts

Leave a Comment