ജീവനക്കാരുടെ കുറവ് ഹോസ്പിറ്റാലിറ്റി മേഖലയിലെ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഷെഫുമാരേയും ബാര്‍ ജീവനക്കാരേയും മാത്രമല്ല മാനേജര്‍മാരെ പോലും ലഭിക്കാനില്ലാത്ത അവസ്ഥയാണെന്നും അതിനാല്‍ തങ്ങള്‍ മുമ്പ് നല്‍കിയിരുന്ന സേവനങ്ങളുടെ പകുതി പോലും ഇപ്പോള്‍ നല്കാന് സാധിക്കുന്നില്ലെന്നും സ്ഥാപന ഉടമകളെ ഉദ്ധരിച്ച് ഒരു ഗവേഷണ സ്ഥാപനം റിപ്പോര്‍ട്ട് ചെയ്തു.
ഈ അവസ്ഥ വരുമാനത്തെ കാര്യമായി ബാധിച്ചെന്നാണ് സ്ഥാപന ഉടമകള്‍ പറയുന്നത്. ഇവിടെ ജോലി ചെയ്യാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കടക്കം ഇപ്പോഴും നിരവധി അവസരങ്ങളുണ്ടെന്നും ഇവര്‍ പറയുന്നു. കിച്ചന് പോര്‍ട്ടേഴ്സ് മുതല്‍ ഷെഫുമാര്‍ വരെയുള്ളവര്‍ക്കായി നിരവധി തവണ പരസ്യങ്ങള്‍ നല്‍കിയിട്ടും ആരും അപേക്ഷിക്കാനില്ലാത്ത അവസ്ഥയാണെന്നും ഇവര്‍ പറയുന്നു.
ഹോസ്പിറ്റാലിറ്റി മേഖലയില്‍ ആകമാനം ഏതാണ്ട് 40,000 ത്തോളം ഒഴിവുകള്‍ നിലവിലുണ്ടെന്നാണ് ഫെയില്‍റ്റേ(F’ailte) റിപ്പോര്‍ട്ട് ചെയ്തത്. യൂറോപ്പിന്റെ മറ്റുഭാഗങ്ങളില്‍ നിന്നും ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ കമ്പനികള്‍.