വിലക്കയറ്റത്തില്‍ നട്ടം തിരിയുന്ന അയര്‍ലണ്ട് ജനതയ്ക്ക് ഏറെ ആശ്വാസമായിരുന്നു കഴിഞ്ഞ ബഡ്ജറ്റിലെ സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍. ഇതില്‍ എനര്‍ജി ക്രെഡിറ്റ് ഇതിനകം തന്നെ ആളുകള്‍ക്ക് ലഭിച്ച് തുടങ്ങിക്കഴിഞ്ഞു. ഒന്നിനു പിന്നാലെ ഒന്നായി നിരവധി പേയ്‌മെന്റുകളാണ് അക്കൗണ്ടുകളിലേയ്ക്ക് എത്താനുള്ളത്.
ലീവിംഗ് അലോണ്‍ പേയ്‌മെന്റ് ലഭിക്കുന്നവര്‍ക്ക് 200 യൂറോ വീതമാണ് ലഭിക്കുക
ഫ്യൂവല്‍ അലവന്‍ ലഭിക്കുന്നവര്‍ക്ക് 400 യൂറോ ലഭിക്കും
വര്‍ക്കിംഗ് ഫാമിലി പേയ്‌മെന്റ് ലഭിക്കുന്നവര്‍ക്ക് 500 യൂറോ ലഭിക്കും
ഡിസബിലിറ്റി അലവന്‍സ്, ഇന്‍വാലിഡിറ്റി പെന്‍ഷന്‍, ബ്ലൈന്‍ഡ് പെന്‍ഷന്‍. ഇയേര്‍ലി കെയറേര്‍സ് സപ്പോര്‍ട്ട് എന്നിവ ലഭിക്കുന്നവര്‍ക്ക് 500 യൂറോ ലഭിക്കും
ഇവയൊക്കെ നവംബര്‍ , ഡിസംബര്‍ മാസങ്ങളിലും അടുത്തമാസം ആദ്യവുമായി ആളുകളുടെ അക്കൗണ്ടിലേയ്‌ക്കെത്തും.