സോഷ്യല്‍ ഹൗസിംഗ് വരുമാനപരിധി ഉയര്‍ത്തി

അയര്‍ലണ്ടില്‍ വരുമാനം കുറഞ്ഞവര്‍ക്കായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന സോഷ്യല്‍ ഹൗസിംഗ് പദ്ധതി കൂടുതല്‍ ആളുകള്‍ക്ക് പ്രയോജനപ്പെടാന്‍ അവസരമൊരുങ്ങുന്നു. സോഷ്യല്‍ ഹൗസിംഗ് സൗകര്യത്തിനായി അപേക്ഷിക്കുന്നതിനുള്ള വരുമാന പരിധി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനമായി. 5000 യൂറോയാണ് ഉയര്‍ത്തുന്നത്. 2023 ജനുവരി ഒന്നുമുതലായിരിക്കും പുതുക്കിയ നിബന്ധനകള്‍ നിലവില്‍ വരുന്നത്.

Clare, Carlow, Laois, Galway, Westmeath എന്നീ കൗണ്ടികള്‍ വരുമാന പരിധി 25000 യൂറോയില്‍ നിന്നും 30000 യൂറോയിലേയ്ക്ക് ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്നുമുതല്‍ ഉയര്‍ത്തിയിരുന്നു. മറ്റു കൗണ്ടികളില്‍ പത്തു വര്‍ഷത്തിന് മുകളിലായി ഒരേ നിരക്കാണ് നിലനില്‍ക്കുന്നത്. ഇവിടങ്ങളിലാണ് ജനുവരി ഒന്നുമുതല്‍ 5000 യൂറോ ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

പ്രതിപക്ഷത്തിന്റേയും ഹൗസിംഗ് ചാരിറ്റബിള്‍ സൊസൈറ്റികളുടേയും ഏറെ നാളായുള്ള ആവശ്യമായിരുന്നു സോഷ്യല്‍ ഹൗസിംഗിന്റെ വരുമാന പരിധി ഉയര്‍ത്തുക എന്നത്. ഈ ആവശ്യത്തിന് സര്‍ക്കാര്‍ ഇപ്പോള്‍ പച്ചക്കൊടി കാണിക്കുമ്പോള്‍ നിരവധി ആളുകള്‍ക്കാണ് ആശ്വാസം നല്‍കുന്നത്.

Share This News

Related posts

Leave a Comment