പുകവലി സംബന്ധിച്ച് നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ പുതിയ നിയമം നിലവില്‍ വന്നു. കുട്ടികളുടെ സാന്നിധ്യമുള്ള വാഹനങ്ങളില്‍ പുകവലിക്കുന്നത് ഇനിയിവിടെ കുറ്റകരമാണ്. അയര്‍ലണ്ടിന്റെയും ഇംഗ്ലണ്ടിന്റേയും പാത പിന്തുടര്ന്നാണ് നോര്‍ത്തേണ്‍ അയര്‍ലണ്ടും ഈ നിയമം നടപ്പിലാക്കിയിരിക്കുന്നത്. പുകവലിയുടെ ദോഷങ്ങളില്‍ നിന്നും കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നോര്‍ത്തേണ്‍ അയര്‍ലണ്ടും ഈ നിയമം നടപ്പിലാക്കിയത്.
കുട്ടികളുടെ സാന്നിധ്യമുള്ള വാഹനങ്ങളില്‍ പുകവലിക്കുന്നവരും പുക വലിക്കുന്നത് തടയാത്ത ഡ്രൈവര്‍മാരും ഈ വിഷയത്തില്‍ കുറ്റക്കാരായിരിക്കും. ഉയര്‍ന്ന തുകയായിരിക്കും ഈ വിഷയത്തില്‍ പെനാല്‍റ്റിയായി ഈടാക്കുക. ഇ-സിഗരറ്റടക്കമുള്ളവ കുട്ടികള്‍ക്ക് വില്‍ക്കുന്നതും ഇനി മുതല്‍ ശക്തമായ ശിക്ഷ ലഭിക്കുന്ന കുറ്റമായിരിക്കും.