രാജ്യത്ത് സര്‍ക്കാര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ച ശമ്പളത്തോടുകൂടിയ സിക്ക് ലീവ് പദ്ധതിയ്ക്ക് പാര്‍ലമെന്റി സമതി അംഗീകാരം നല്കി. ഇനി മന്ത്രിസഭ കൂടി അനുമതി നല്കിയാല് പദ്ധതി പ്രാബല്ല്യത്തില്‍ വരും. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ഈ പദ്ധതി പ്രഖ്യാപിച്ചത്.
ഇത് പ്രാബല്ല്യത്തില്‍ വരുന്നതോടെ രാജ്യത്തെ എല്ലാവിധ തൊഴിലാളികള്‍ക്കും ശമ്പളത്തോട് കൂടിയ അവധി ലഭിക്കും. ഈ സ്കീമിന് അംഗീകാരം ലഭിച്ചാല്‍ 2022 ല്‍ മൂന്ന് സിക്ക് ലീവുകള്‍ ലഭിക്കും. 2023 ല്‍ അഞ്ച് സിക്ക് ലീവുകളും 2024 ല്‍ ഏഴ് സിക്ക് ലീവുകളും 2025 ല്‍ ഇത് പത്ത് സിക്ക് ലീവുകളും ലഭിക്കും.
ഇങ്ങനെ നാല് വര്‍ഷങ്ങള്‍ കൊണ്ട് എല്ലാ തൊഴിലാളികള്‍ക്കും വര്‍ഷം ശമ്പളത്തോടുകൂടി പത്ത് സിക്ക് ലീവുകള്‍ ലഭിക്കുന്ന സ്കീമാണിത്. ശമ്പളത്തിന്റെ 70 ശതമാനമായിരിക്കും അവധി ദിനങ്ങളില്‍ ലഭിക്കുക. എന്നാല്‍ ഇത് പരമാവധി 110 യൂറോയാണ്.
സിക്ക് ലീവാണെന്ന് തെളിയിക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച് ഇപ്പോഴും ചില അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.