ഹ്രസ്വ ചിത്രങ്ങള്‍ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും വിത്യസ്തമായ ഒരു അനുഭവമാണ് HOPPY എന്ന ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. ഒമനത്തമുള്ള ഒരു നായക്കുട്ടി കേന്ദ്ര കഥാപാത്രമാകുന്നു എന്നത് തന്നെയാണ് ഇതിന്റെ സവിഷേഷതയായി പറയാവുന്നത്.
ചിത്രം തുടങ്ങുമ്പോള്‍ മുതല്‍ നായക്കുട്ടിയുടെ അടുത്ത നീക്കങ്ങള്‍ക്കായി കാഴ്ചക്കാരന്‍ ആകാംഷയോടെ കാത്തിരിക്കും എന്നതാണ് ചിത്രത്തിന്റെ വിജയരഹസ്യം. Wexford ഉള്ള shijil Surendran ആണ് ഈ കൊച്ചു ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
പൂര്‍ണ്ണമായും സ്മാര്‍ട്ട്‌ഫോണില്‍ ചിത്രീകരിച്ചിരിക്കുന്ന ഒരു സിനിമയാണ് ഇതെന്ന് കണ്ടിരിക്കുന്നവര്‍ വിശ്വസിക്കാന്‍ പ്രയാസപ്പെട്ടാലും അത്ഭുതമില്ല. സംവിധാന മികവും , ഒന്നിനോടൊന്നും മത്സരിക്കുന്ന ക്യാമറയും ശബ്ദക്രമീകരണവും അഭിനയവും ഡബ്ബിംഗുമെല്ലാം ചിത്രത്തിന്റെ മനോഹാരിതയ്ക്ക് മാറ്റു കൂട്ടുന്നു.
Kachu layers of shutter എന്ന യൂട്യൂബ് ചാനലിലാണ് ച്ത്രം റിലീസ് ചെയ്തിരിക്കുന്നത്.