ഫാഷന്‍ രംഗത്ത് ആഗോള തലത്തിലെ പ്രമുഖ റീടെയ്‌ലറായ Shein ഡബ്ലിനില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഡബ്ലിന്‍ സിറ്റി സെന്ററില്‍ കമ്പനിയുടെ പുതിയ ഹെഡ് ഓഫീസാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഏകദേശം 30 ജോലി ഒഴിവുകളും ഇവിടെ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നു എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം.
യൂറോപ്പ് , മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഇനി കമ്പനി ഏകോപിപ്പിക്കുക ഡബ്ലിനില്‍ നിന്നായിരിക്കും. ഇവര്‍ നടത്തിവരുന്ന ഗ്രാജ്വേറ്റ് പ്രോഗ്രാമിലും നിരവധി പേര്‍ക്ക് അയര്‍ലണ്ടില്‍ നിന്നും അവസരം ലഭിക്കും.
വരുന്ന ആറ് മാസത്തിനുള്ളില്‍ തന്നെ മുമ്പ് പറഞ്ഞ 30 ഒഴിവുകളിലേയ്ക്കും നിയമനം നടക്കുമെന്നാണ് നിലവിലെ വിവരം. ഇത് സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.