രാജ്യത്ത് നടന്ന സെന്‍സസിന്റെ പൂരിപ്പിച്ച ഫോമുകള്‍ ഇതുവരെ തിരികെ നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി അധികൃതര്‍. പൂരിപ്പിച്ച ഫോമുകള്‍ പോസ്റ്റലായി അയച്ചു നല്‍കാനാണ് നിര്‍ദ്ദേശം. ഇതിന് പ്രത്യേക ഫീസ് നല്‍കേണ്ടതില്ല. താഴെ പറയുന്ന അഡ്രസിലേയ്ക്കാണ് അയച്ച് നല്‍കേണ്ടത്.
Central Statistics Office
PO Box 2021
Freepost 4726
Swords
Co Dublin
K67 D2X4
ഏപ്രീല്‍ മാസം മൂന്നാം തിയതിയായിരുന്നു രാജ്യത്ത് സെന്‍സസ് നടന്നത്. ഇതിനായി ഫോമുകള്‍ എല്ലാ വീടുകളിലും എത്തിച്ചിരുന്നു. ഇത് പൂരിപ്പിച്ച് കഴിഞ്ഞാല്‍ എന്യുമറേറ്റര്‍മാര്‍ വന്ന് തിരികെ വാങ്ങുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഏതാണ് എല്ലായിടങ്ങളിലും തന്നെ തിരികെ വാങ്ങിയതിനാല്‍ എന്യൂമറേറ്റര്‍മാര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു.
ഇതിനാലാണ് ഇനിയും നല്‍കാനുള്ളവര്‍ പോസ്റ്റലായി അയച്ചു നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഫോം നശിച്ചു പോവുകയോ നഷ്ടപ്പെടുകയോ ചെയ്തവര്‍ താഴെ നല്‍കിയിരിക്കുന്ന വെബ് അഡ്രസിലോ അല്ലെങ്കില്‍ ഫോണ്‍ നമ്പരിലോ ബന്ധപ്പെട്ട് അധികൃതരുടെ സഹായം തേടേണ്ടതാണ്.
https://www.census.ie/census-2022/
Mob: 0818 2022 04