അയര്‍ലണ്ടില്‍ 290 പേര്‍ക്ക് തൊഴിലവസരങ്ങളുമായി അമേരിക്കന്‍ സെമി കണ്ടക്ടര്‍ കമ്പനി

അയര്‍ലണ്ടില്‍ വമ്പന്‍ നിക്ഷേപ പദ്ധതിയുമായി അമേരിക്കന്‍ സെമികണ്ടക്ടര്‍ കമ്പനിയായ AMD 135 മില്ല്യണ്‍ യൂറോയുടെ നിക്ഷേപത്തിനാണ് കമ്പനി പദ്ധതിയിടുന്നത്. 290 പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. കോര്‍ക്കിലും ഡബ്ലിനിലുമാവും അവസരങ്ങള്‍. നാല് വര്‍ഷങ്ങള്‍ കൊണ്ടാവും 135 മില്ല്യണ്‍ നിക്ഷേപിക്കുക.

സ്റ്റാറ്റര്‍ജിക് റിസേര്‍ച്ച് , പ്രൊജക്ട് ഡവലപ്പ്‌മെന്റ് മേഖലകളിലാവും നിക്ഷേപം നടത്തുക. എഞ്ചിനിയറിംഗ് , റിസേര്‍ച്ച് , സപ്പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയിലാവും കൂടുതല്‍ പുതിയ നിയമനങ്ങള്‍ നടക്കുക. 1994 മുതല്‍ അയര്‍ലണ്ടില്‍ പ്രവര്‍ത്തിച്ചിരുന്ന Xilinx എന്ന കമ്പനിയെ ഏറ്റെടുത്തു കൊണ്ടാണ് 2022 ല്‍ AMD അയര്‍ലണ്ടിലെത്തുന്നത്.

ഒഴിവുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Share This News

Related posts

Leave a Comment