രാജ്യത്ത് സെല്‍ഫ് ഐസൊലേഷന്‍ നിബന്ധനകളില്‍ അളവുകള്‍ വരുത്താനൊരുങ്ങി സര്‍ക്കാര്‍. നിലവിലെ പത്ത് ദിവസം ഐസൊലേഷന്‍ എന്നത് അഞ്ച് ദിവസമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ നീക്കം. അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളിന്റെ റെക്കമന്‍ഡേഷന്‍സ് അനുസരിച്ചുള്ള മാറ്റങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
കഴിഞ്ഞ ദിവസം കൂടിയ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗത്തിലും ഇങ്ങനെയൊരു അഭിപ്രായം ഉയര്‍ന്നിരുന്നു. കോവിഡ് പോസിറ്റിവായവര്‍ക്ക് രോഗം മാറുകയും യാതൊരു വിധലക്ഷണങ്ങളും ഇല്ലാതിരിക്കുകയും ചെയ്താല്‍ അഞ്ച് ദിവസങ്ങള്‍ക്കു ശേഷം സെല്‍ഫ് ഐസൊലേഷന്‍ അവസാനിപ്പിക്കാം എന്ന രീതിയിലാണ് മാറ്റം വരുന്നത്.
കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ ഐസലേഷനിലും സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് ഉടന്‍ പ്രഖ്യാപനമുണ്ടായേക്കും.