രാജ്യത്ത് 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് രണ്ടാം ബൂസ്റ്റര്‍ ഡോസിനുള്ള അപ്പോയിന്റ്മെന്റുകള്‍ ഇന്നുമുതല്‍ ലഭ്യമാണ്. ആദ്യ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് ആറ് മാസം കഴിഞ്ഞവര്‍ക്കാണ് രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസിന് അര്‍ഹതയുള്ളത്. ഇവര്‍ക്ക് വരുന്ന ആഴ്ചകളില്‍ തന്നെ രണ്ടാം ബൂസ്റ്റര്‍ ഡോസ് നല്‍കും.
ഈ മാസം ആദ്യമാണ് 65 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും രണ്ടാം ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിന് ദേശീയ രോഗപ്രതിരോധ ഉപദേശക സമിതി അനുമതി നല്‍കിയത്. 12 വയസ്സിന് മുകളിലുള്ളവരില്‍ രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്കും രണ്ടാം ബൂസ്റ്റര്‍ ഡോസ് നല്‍കും.