രാജ്യത്തെ സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ സാധാരണ നിലയിലേയ്ക്ക്

അടുത്ത തിങ്കളാഴ്ച മുതല്‍ രാജ്യത്തെ സ്‌കൂളുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തനം ആരംഭിക്കും. കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തു മാറ്റിയതിന്റെ ഭാഗമായി സ്‌കൂളുകളിലെ സാമൂഹ്യ അകല നിബന്ധന എത്രയും വേഗം ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാമൂഹ്യ അകലം പാലിക്കുന്നത് പഠിപ്പിക്കുന്നതിനേയും പഠിക്കുന്നതിനേയും ദോഷകരമായി ബാധിക്കുന്നു എന്ന വിലയിരുത്തലിലാണ് ഈ നടപടി.

തിങ്കളാഴ്ച മുതല്‍ പാഠ്യ – പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ എല്ലാം പഴയ രീതിയില്‍ തന്നെ നടക്കും. ഗാന പരിശീലനം , മ്യൂസിക് പരിശീലനം വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനം എന്നിവയും ഉടന്‍ ആരംഭിക്കും. കോവിഡുമായി ബന്ധപ്പെട്ട യാതൊരു നിയന്ത്രണങ്ങളും സ്‌കൂളുകളില്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം.

അധ്യാപകരും രക്ഷാകര്‍ത്താക്കളും തമ്മിലുള്ള കൂടിക്കാഴ്ചകളും ഉടന്‍ ആരംഭിക്കും.

Share This News

Related posts

Leave a Comment