കോവിഡ് പ്രതിസന്ധികളെ നേരിട്ട് രാജ്യത്തെ സ്കൂളുകള്‍ വീണ്ടും പഴയരീതിയില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ മുന്നറിയിപ്പ് നല്കി.
എല്ലാ സാമൂഹ്യാരോഗ്യ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഒപ്പം സാമൂഹ്യ അകലവും പാലിച്ച് സ്വയം ജാഗ്രത പാലിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം കൊടുക്കുകയും അവരെ അതിന് പ്രാപ്തരാക്കുകയും ചെയ്യണമെന്നും ഹോളോഹാന്‍ കൂട്ടിച്ചേര്‍ത്തു.
സാമൂഹ്യാരോഗ്യ നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും എന്താണെന്നും എങ്ങനെയാണെന്നും കഴിഞ്ഞ കാലങ്ങളില്‍ നാം കണ്ടതാണെന്നും അത് വിജയകരമായി സ്കൂളുകളില്‍ നടപ്പില്‍ വരുത്താന്‍ സാധിക്കണണമെന്നും ഇതില്‍ പ്രധാന പങ്ക് വഹിക്കേണ്ടത് രക്ഷിതാക്കളാണെന്നും അദ്ദേഹം പറഞ്ഞു.
സ്കൂളുകളില്‍ കോവിഡ് ഔട്ട് ബ്രേക്ക് ഉണ്ടായാല്‍ അത് ഗൗരവമാണെന്നും ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും ഇതുവരെ കണ്ടും പരിചയിച്ചും ശീലിച്ച സാധാരണ സ്കൂള്‍ ജീവിതത്തില്‍ നിന്നും ഒരു വിത്യസ്ത അനുഭവമായിരിക്കും സാമൂഹ്യാരോഗ്യ നിയന്ത്രണ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കുകയെന്നും അദ്ദേഹം പറഞ്ഞു.