കോവിഡ് ഔട്ട് ബ്രേക്ക് റിപ്പോര്‍ട്ട് ചെയ്ത ലൗത്ത് ഡ്രോഗഡയില്‍ സ്ഥിതി ചെയ്യുന്ന പ്രൈമറി സ്‌കൂള്‍ അടച്ചു. സെന്റ് ജോസഫ്‌സ് ബോയ്‌സ് സിബിഎസ് പ്രൈമറി സ്‌കൂളാണ് അടച്ചത്. ആരോഗ്യ മേഖലയിലെ വിദഗ്ദരും ഡോക്ടേഴ്‌സും എത്തി നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്.
സ്‌കൂളിലെ പന്ത്രണ്ട് കുട്ടികള്‍ക്ക് ഇതിനകം തന്നെ കോവിഡ് ബാധിച്ചതായി കണ്ടെത്തി. രണ്ട് അധ്യാപകര്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. അടുത്ത വ്യാഴാഴ്ചയാണ് ഇനി സ്‌കൂള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതിനു മുമ്പ് തന്നെ അധ്യാപകരും വിദ്യാര്‍ത്ഥികളും വീണ്ടും കോവിഡ് ടെസ്റ്റിന് വിധേയരാകേണ്ടി വരും. ഇതു സംബന്ധിച്ച് രക്ഷിതാക്കള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ചില കുട്ടികളില്‍ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പിനേയും ഡോക്ടേഴ്‌സിനേയും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഔട്ട് ബ്രേക്ക് സ്ഥിതീകരിച്ചത്.