അനര്‍ഹര്‍ കോവിഡ് തൊഴിലില്ലായ്മ വേതനം കൈപ്പറ്റിയതായി റിപ്പോര്‍ട്ട്

രാജ്യത്ത് കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനായി കോവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച തൊഴിലില്ലായ്മ വേതനം അനര്‍ഹരും കൈപ്പറ്റിയതായി റിപ്പോര്‍ട്ട്. കംട്രോളര്‍ ആന്‍ഡ്

ഓഡിറ്റര്‍ ജനറല്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. കഴിഞ്ഞ വര്‍ഷം തൊഴിലില്ലായ്മ വേതനം നല്‍കാന്‍ ആളെ തെരഞ്ഞെടുത്തത് വേണ്ടത്ര പരിശോധനകള്‍ ഇല്ലാതെയാണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

സിഎജി സാംപിള്‍ പരിശോധന നടത്തിയതില്‍ 9.4 ശതമാനം ആളുകളും അനര്‍ഹരായിരുന്നു വെന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം മാത്രം സര്‍ക്കാര്‍ അഞ്ച് ബില്ല്യണ്‍ യൂറോയായിരുന്നു ഈ ഇനത്തില്‍ ചെലവഴിച്ചത്. ആനുകൂല്ല്യം കൈപ്പറ്റിയവരില്‍ ഒരു വിഭാഗത്തിന് കോവിഡ് ലോക്ഡൗണ്‍ വരുന്നതിന് മുമ്പേ ജോലിയില്ലായിരുന്നവരാണ്. ജോലി ഉണ്ടായിരുന്നിട്ട് അത് നഷ്ടപ്പെട്ടവര്‍ക്കായിരുന്നു വേതനം നല്‍കാന്‍ തീരുമാനിച്ചത്.

മറ്റൊരു വിഭാഗം ആനുകൂല്ല്യം കൈപ്പറ്റിയ സമയത്തും ജോലി ചെയ്യുന്നവരായിരുന്നു. മാത്രമല്ല അര്‍ഹതയില്ലാത്ത പലരും ആനുകൂല്ല്യങ്ങള്‍ കൈപ്പറ്റിയെന്ന് നേരത്തെ തന്നെ വിവിരങ്ങളുണ്ടായിരുന്നു. ബന്ധപ്പെട്ട വകുപ്പ് നട
പടിയെടുത്തതിനെ തുടര്‍ന്ന് പലരും തങ്ങള്‍ക്കു ലഭിച്ചിരുന്ന ആനുകൂല്ല്യങ്ങള്‍ തിരികെ നല്‍കുകയും ചെയ്തിരുന്നു.

Share This News

Related posts

Leave a Comment