കോവിഡ് കാലഘട്ടത്തില്‍ ജനങ്ങള്‍ക്കുമുന്നില്‍ പല സാഹചര്യങ്ങളിലും എത്തിയതും നിര്‍ദ്ദേശങ്ങള്‍ നല്കിയതും രാജ്യത്തെ ഉയര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥരായിരുന്നു. കോവിഡ് കാലഘട്ടത്തില്‍ സര്‍ക്കാരിന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും പ്രതിസന്ധികളെ തരണം ചെയ്യുന്നതില്‍ മുഖ്യ പങ്ക് വഹിച്ചതും ഇവരായിരുന്നു. ഉയര്‍ന്ന ശമ്പളമായിരിക്കും ഇവര്‍ വാങ്ങുക എന്നതില്‍ സംശയമില്ല. എന്നാല്‍ ഇവരുടെ സാലറി എത്ര എന്ന് അറിയാന്‍ ആകാംക്ഷയുണ്ടെങ്കില്‍ അത് ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.
ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടിവ് ഡിപ്പാര്‍ട്ട്മെന്റിന്റെ സാമ്പത്തീക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുകയാണ്. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ ഒരു വര്‍ഷം വാങ്ങുന്ന ശമ്പളം 187,000 യൂറോയാണ്. ഡെപ്യൂട്ടി ചീപ് മെഡിക്കല്‍ ഓഫീസറായ ഡോ. റോനാന്‍ ഗ്ലെയ്ന്റെ വാര്‍ഷിക ശമ്പളം 126000 യൂറോയാണ്. ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടിവ് സിഇഒ പോള്‍ റീഡിന്റെ ശമ്പളം 358,651 യൂറോയാണ്.