വിമാനയാത്രകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ വ്യാജ വെബ്‌സൈറ്റുകളെ ആശ്രയിച്ച് വഞ്ചിതരാകരുതെന്ന് റയാന്‍ എയര്‍ മുന്നറിയിപ്പ് നല്‍കി. ആളുകള്‍ റയാന്‍ എയര്‍ വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയൊ ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.
ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്റായി മികച്ച ഓഫറുകള്‍ വാദ്ഗാനം ചെയ്യുന്ന പല വെബ്‌സൈറ്റുകളും റയാന്‍ എയറിന്റെ അംഗീകാരമില്ലാത്തതാണെന്നും ഇവിടെ ബാങ്ക് വിവരങ്ങള്‍ നല്‍കിയാല്‍ പണം നഷ്ടമാകാനുള്ള സാധ്യതയുണ്ടെന്നും റയാന്‍ എയര്‍ ഡയറക്ടര്‍ ഡാറാ ബ്രാഡി പറഞ്ഞു.
പല ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്റുമാരും റയാന്‍ എയര്‍ ടിക്കറ്റുകള്‍ വില്‍ക്കുന്നുണ്ടെന്നും എന്നാല്‍ ഇവരുമായി റയാന്‍ എയറിന് യാതൊരുവിധത്തിലുള്ള കൊമേഴ്‌സ്യല്‍ എഗ്രിമെന്റുകളും ഇല്ലെന്നും റയാന്‍ എയര്‍ നേരിട്ട് നല്‍കുന്നതിലും 40 ശതമാനം വരെ കൂടിയ നിരക്കിലാണ് പല ട്രാവല്‍ ഏജന്റുമാരും ടിക്കറ്റുകള്‍ നല്‍കുന്നതെന്നും ബ്രാഡി പറഞ്ഞു.
റായന്‍ എയര്‍ ഏപ്രില്‍ മാസം പുറത്തിറക്കിയ പ്രൈസ് ചെക്കിംഗ് ടൂള്‍ ഉപയോഗിച്ചാല്‍ റയാന്‍ എയര്‍ നേരിട്ട് നല്‍കുന്ന ടിക്കറ്റ് വിലയും മറ്റും വെബ്‌സൈറ്റുകള്‍ നല്‍കുന്ന വിലയും തമ്മില്‍ ഉഫഭോക്താക്കള്‍ക്ക് താരതമ്യം ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.