നവംബറില്‍ റയാന്‍ എയറില്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് ; ഫൈന്‍ ഒഴിവാക്കുക

പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ റയാന്‍ എയര്‍ നവംബര്‍ മാസത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്ന യാത്രക്കാര്‍ക്കായി പ്രത്യേക അറിയിപ്പ് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ഓണ്‍ ലൈന്‍ ചെക്ക് ഇന്‍ ചെയ്യാന്‍ സാധിക്കാതെ ഫൈന്‍ അടയ്‌ക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്നാണ് അറിയിപ്പില്‍ പറയുന്നത്. കമ്പനി വെബ്‌സൈറ്റിന്റെ മെയിന്റനന്‍സ് നടക്കുന്നതിനാലാണ് ഇത്തരമൊരു അറിയിപ്പ്.

യാത്രക്കാര്‍ സാധരണയായി തങ്ങളുടെ ഫ്‌ളൈറ്റ് പുറപ്പെടുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും ഓണ്‍ലൈന്‍ ചെക്ക് ഇന്‍ ചെയ്യണമെന്നാണ് നിര്‍ദ്ദേശം. ഇതു സാധിക്കാതെ വന്നാല്‍ എയര്‍പോര്‍ട്ടില്‍ നേരിട്ട് ചെക്ക് ചെയ്യുമ്പോള്‍ ഫൈന്‍ ഈടാക്കാറുണ്ട്. 30 യൂറോ മുതല്‍ 55 യൂറോ വരെയാണ് ഇങ്ങനെ ഈടാക്കാറുള്ളത്.

എന്നാല്‍ ഈ നവംബര്‍ 8-ാം തിയതി വൈകിട്ട് ആറുമണി മുതല്‍ നവംബര്‍ 9-ാം തിയതി രാവിലെ അഞ്ച് മണി വരെ 11 മണിക്കൂര്‍ കന്ുനി വെബ്‌സൈറ്റില്‍ മെയിന്റനന്‍സ് നടക്കുന്നതിനാല്‍ ഈ സമയം ഓണ്‍ലൈന്‍ ചെക്ക് ഇന്‍ സാധ്യമല്ല ആയതിനാല്‍ ഈ സമയത്ത്് പുറപ്പെടുന്ന ഫ്‌ളൈറ്റുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവര്‍ നവംബര്‍ എട്ടിന് വൈകുന്നേരം അഞ്ചിന് മുമ്പ് ചെക്ക് ഇന്‍ ചെയ്യണമെന്നാണ് നിര്‍ദ്ദേശം.

കമ്പനിയുടെ അറിയിപ്പ് ചുവടെ കൊടുക്കുന്നു

‘Due to planned maintenance, Ryanair website / app will be temporarily down from 18.00hrs Tue, 8 – 05.00hrs Wed, 9 Nov. Customers who are due to fly during this 11-hour period should check-in online before 18.00hrs on Tue, 8 Nov.’

Share This News

Related posts

Leave a Comment