അടുത്ത വർഷം 200 ജോലികൾ വെട്ടിക്കുറയ്ക്കാനുംമുൻനിര താരങ്ങളുടെ ശമ്പളം 15 ശതമാനം കുറയ്ക്കാനും ആർടിഇ ഒരുങ്ങുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 60 മില്യൺ യൂറോ ലാഭിച്ച് സാമ്പത്തിക പ്രതിസന്ധിയെ നേരിടാനാണ് ഈ നീക്കം.
ആർടിഇയിൽ നിലവിൽ പാർട്ട് ടൈം തൊഴിലാളികൾ ഉൾപ്പെടെ 1,800 ലധികം സ്റ്റാഫുകളുണ്ടെന്നാണ് അറിയുന്നത്.