ശ്വാസകോശ രോഗമായ RSV(respiratory syncytial virus) ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ആരോഗ്യമന്ത്രി തന്നെ ഇത് സംബന്ധിച്ച് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ഈ ഒരു സമയത്ത് ലോകത്താകമാനം ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും അയര്‍ലണ്ടില്‍ താരതമ്യേന കേസുകള്‍ കൂടുതലാണെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി പറഞ്ഞു.
ഒരു ജലദോഷം പോലെയാണ് ഇതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നതെങ്കിലും ശിശുക്കളിലും പ്രായമേറിയവരില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഇത് കൂടുതല്‍ അപകടങ്ങളിലേയ്ക്ക് പോകും. എല്ലാ വര്‍ഷങ്ങിലും ഈ സമയത്താണ് RSV ബാധിക്കുന്നതെന്നും എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
രോഗ ലക്ഷണങ്ങളുള്ളവര്‍ ചികിത്സ തേടണമെന്നും ശിശുക്കളില്‍ ഇത് ബ്രോങ്കൈറ്റിസിലേയ്ക്കോ ന്യൂമോണിയയിലേയ്ക്കോ പോകാനുള്ള സാധ്യത കൂടുതലാണെന്നും വിദഗ്ദര്‍ പറയുന്നു. സാധരണയായി ഇതിന്റെ ലക്ഷണങ്ങള്‍ക്കാണ് ചികിത്സ നല്‍കുന്നത്. കൂടുതല്‍ ഗുരുതരമായ ലക്ഷണങ്ങള്‍ കാണുന്നവരെ ഓക്സിജന്‍ തെറാപ്പിക്ക് വിധേയരാക്കും.