എങ്ങും എവിടെയും ആഘോഷങ്ങളാണ്. പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന ക്രിസ്മസും ന്യൂയറും മണ്ണിലും മനസ്സിലും ഏറ്റവും മനോഹരമാക്കാനുള്ള ശ്രമത്തിലാണ് ഓരോരുത്തും. ആഘോഷങ്ങള്‍ക്കും അനുസ്മരങ്ങള്‍ക്കും ഒപ്പം ക്രിസ്മസ് കാലം അടിപൊളിയാക്കാനുള്ള ഒരുക്കത്തിലാണ് അയര്‍ലണ്ട് മലയാളിയും. ആഘോഷാവസരങ്ങളേതായാലും ഗൃഹാതുതത്വത്തിന്റെ സുഖമുള്ള നോവും അയര്‍ലണ്ട് മലയാളിയുടെ ഉള്ളിലുണ്ടാവും.
ക്രിസ്മസ് കരോളും പുല്‍ക്കൂടൊരുക്കലും പാതിരാകുര്‍ബാനയും ഇങ്ങനെ പോകുന്നു നാട്ടിലെയും കുട്ടിക്കാലത്തെയും ക്രിസ്മസ് ആഘോഷങ്ങളെങ്കില്‍ ക്രിസ്മസ് ദിവസം അടുക്കളയില്‍ നിന്നുയരുന്ന കൊതിയൂറും വിഭവങ്ങളുടെ ഗന്ധം ഇപ്പോഴും ക്രിസ്മസ് കാലത്ത് ഒടിയെത്തി മാടിവിളിക്കാത്തവര്‍ കുറവാണ്.
അതേ അന്ന് അമ്മച്ചിയുണ്ടാക്കി തന്ന വിഭങ്ങളുടെ രുചിക്കൂട്ടുകളില്‍ തന്നെ ഇത്തവണ അയര്‍ലണ്ടില്‍ ഈ തനിനാടന്‍ ക്രിസ്മസ് വിഭങ്ങള്‍ ലഭ്യമാണ്.
എവിടെയാണെന്നറിയേണ്ടെ ?.. ഇന്നലെകളില്‍ മികവാര്‍ന്ന പ്രവര്‍ത്തനം കൊണ്ടും രൂചിക്കൂട്ടുകളുടെ വിസ്മയം കൊണ്ടും അയര്‍ലണ്ട് മലയാളിയുടെ കൂടെപ്പിറപ്പായി മാറിയ നമ്മുടെ റോയല്‍ കേറ്ററിംഗില്‍ തന്നെ
ക്രിസ്മസിനായി റോയല്‍ കേറ്ററിംഗ് ഒരുക്കിയിരിക്കുന്ന ഫാമിലി പാക്ക് വാങ്ങിയാല്‍ ക്രിസ്മസ് ദിവസം അടുക്കളയിലേയ്ക്ക് തിരിഞ്ഞ് നോക്കേണ്ട ആവശ്യമില്ല വെറും 100 യൂറോയ്ക്കാണ് ഈ ഫാമിലി പായ്ക്ക് ലഭ്യമാകുന്നതെന്നതാണ് മറ്റൊരത്ഭുതം
പണ്ട് കാലത്തും ഇന്നും വീടുകളിലെ വിഭങ്ങളില്‍ ക്രിസ്മസിന് മുന്‍തൂക്കം കള്ളപ്പത്തിനായിരുന്നു.
എട്ട് കള്ളപ്പമാണ് ഫാമിലി പാക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാല് പേര്‍ക്ക് കഴിക്കാനുള്ള താറാവ് മപ്പാസും പൊരിച്ച കോഴിയുടെ നാല് ലെഗ് പീസും നാല് പേര്‍ക്കുള്ള ചിക്കന്‍ ബിരിയാണിയും ഇതില്‍ ഉള്‍പ്പെടുന്നു.
ഇനി ഫാമിലി പാക്ക് വേണ്ട ഒരാള്‍ക്കുള്ളത് മതിയെങ്കില്‍ കേവലം 25 യൂറോയ്ക്ക് ലഭിക്കും
ഇതില്‍ ഉള്‍പ്പെടുന്നത് രണ്ട് കള്ളപ്പവും താറാവ് കറിയും ചിക്കന്‍ ലെഗ് ഫ്രൈയും ചിക്കന്‍ ബിരിയാണിയുമാണ്.
ഇവിടെയും തീരുന്നില്ല വിഭങ്ങളുടെ പട്ടിക
14.99 യൂറോയ്ക്ക് ബീഫ് ഉലത്തിയത് ലഭിക്കും പോര്‍ക്ക് റോസ്റ്റിനാകട്ടെ കേവലം 12.99 യൂറോ മാത്രം മലബാര്‍ ചിക്കന്‍ ബിരിയാണിക്കാകട്ടെ 11.95 യൂറോ മാത്രം
നാവീല്‍ കൊതിയൂറി തുടങ്ങിയോ .. സമയം കളയണ്ട് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇപ്പോല്‍ തന്നെ ബുക്ക് ചെയ്യൂ… ഈ ക്രിസ്മസ് അവിസ്മരണിയമാക്കൂ..
https://www.royalcatering.ie/xmas2022/#cont-form