മലയാളത്തനിമയുള്ള രുചിവൈവിധ്യങ്ങളോടെ വിത്യസ്ത വിഭങ്ങളുടെ വിസ്മയം തീര്‍ക്കുന്ന റോയല്‍ കേറ്ററിംഗ് അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹത്തിന്റെ മനസ്സുകളില്‍ ഇതിനകം കുടിയേറിക്കഴിഞ്ഞു. ഒരു പതിറ്റാണ്ടിലധികമുള്ള പാരമ്പര്യത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് കൊണ്ട് അയര്‍ലണ്ടിലെ ആദ്യ മലയാളി ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പായി പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ മലയാളികള്‍ അര്‍പ്പിച്ച പ്രതീക്ഷ അതിന്റെ പൂര്‍ണ്ണതയില്‍ കാത്തു സൂക്ഷിക്കാനയതിന്റെ ചാരിതാര്‍ത്ഥ്യത്തില്‍ കൂടിയാണ് റോയല്‍ കേറ്ററിംഗ് മുന്നോട്ട് പോകുന്നത്.
അയര്‍ലണ്ടിലെ കുടിയേറ്റ മലയാളികളുടെ കാലഘട്ടത്തിന്റെ മാറ്റം ഉള്‍ക്കൊണ്ടുകൊണ്ട് എല്ലാവിധ ചെറുതും വലുതുമായ ഇവെന്റുകളാണ് റോയല്‍ കേറ്ററിംഗ് ഇതിനകം അഭനന്ദനാര്‍ഹമായ രീതിയില്‍ നിര്‍വ്വഹിച്ചിട്ടുള്ളത്. വിവാഹം, മാമ്മോദീസ, ആദ്യ കുര്‍ബാന, പിറന്നാള്‍ ആഘോഷങ്ങള്‍, ഫാമിലി ഗെറ്റ്ടുഗെതര്‍, കമ്മ്യൂണിറ്റി കൂട്ടായ്മകള്‍ എന്നിങ്ങനെ ഏത് ആഘോഷങ്ങളും ഫുള്‍ ലൈസന്‍സ് ഉള്ള ഇവന്റായി വളരെ പ്രൊഫഷണലായി റോയല്‍ കേറ്ററിംഗ് & ഇവന്റ് മാനേജ്മന്റ് ഏറ്റെടുത്ത് ചെയ്യുന്നു
സ്റ്റേജ് ഡെക്കറേഷന്, ഹാള്‍ ഡെക്കറേഷന് തുടങ്ങിയവ ഇന്‍ഷുറന്‍സ് കവറോടു കൂടി ചെയ്തു കൊടുക്കുന്ന അയര്‍ലണ്ടിലെ ആദ്യത്തേതും നിലവിലെ ഒരേയൊരു മലയാളി ഇവന്റ് മാനേജ്മെന്റുമാണ് റോയല്‍ കേറ്ററിംഗ് ആന്‍ഡ് ഇവന്റ് മാനേജ്മന്റ്
50 മുതല്‍ 350 പേര്‍ക്ക് വരെയുള്ള ഇന്‍ഡോര്‍ പാര്‍ട്ടികള്‍ റോയല്‍ കേറ്ററിംഗ് ഭംഗിയായി ചെയ്യുന്നതാണ്.