അയര്‍ലണ്ടില്‍ റോഡപകട മരണങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം മാര്‍ച്ച് 14 വരെ മാത്രം റോഡില്‍ പൊലിഞ്ഞത് 40 ജീവനുകളാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 36 പേരായിരുന്നു മരണപ്പെട്ടത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പത്ത് ശതമാനമാണ് വര്‍ദ്ധനവ്.
2019 ലെ കണക്കുകളോട് താരതമ്യം ചെയ്യുമ്പോള്‍ 18 ശതമാനത്തോളം വര്‍ദ്ധനവാണ് റോഡപകടമരണങ്ങളില്‍ ഉണ്ടായിരിക്കുന്നത്. റോഡ് സേഫ്റ്റി അതോറിറ്റിയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. ഈ വര്‍ഷം മരണപ്പെട്ടവരില്‍ 50 ശതമാനവും 35 വയസ്സില്‍ താഴെയുള്ളവരാണ്.