പ്രമുഖ മണിട്രാന്‍സ്ഫര്‍ ആപ്പായ റെവലൂട്ട് ഉപയോഗിക്കുന്നവര്‍ക്ക് സുപ്രധാന നിര്‍ദ്ദേശവുമായി കമ്പനി. അക്കൗണ്ടുകളില്‍ പ്രധാനപ്പെട്ട മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ തങ്ങളുടെ അക്കൗണ്ട് വിവരങ്ങളും മറ്റ് കാര്യങ്ങളും എത്രയും വേഗം അപ്‌ഡേറ്റ് ചെയ്യണമെന്നുമാണ് ആവശ്യം.
കമ്പനി അയര്‍ലണ്ടിലെ ഉപഭോക്താക്കള്‍ക്ക് ഐറീഷ് ഐബാന്‍ നല്‍കുന്നതിന്റെ ഭാഗമായാണ് അപ്‌ഡേഷന്‍. ഇതുവരെ ലിത്വാനിയന്‍ ഐബാനായിരുന്നു ഇവര്‍ക്ക് നല്‍കിയിരുന്നത് അയര്‍ലണ്ടില്‍ നിരവധിയാളുകളാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്.
ഐറീഷ് ഐബാന്‍ നമ്പര്‍ ലഭിക്കുന്നതിനാല്‍ ഇനി ഈ ആപ്പ് വഴിയുള്ള പണമിടപാടുകള്‍ കൂടുതല്‍ എളുപ്പമാകും.