വീടുകള്‍ വാടകയ്ക്ക്  നല്‍കുന്നതില്‍   നിന്നും പിന്‍മാറുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു

അയര്‍ലണ്ടില്‍ വാടകയ്ക്കും വാങ്ങാനും വീടുകള്‍ ലഭിക്കുന്നില്ല എന്നും ഉണ്ടെങ്കില്‍ തന്നെ ചെലവ് വളരെയധികമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കെട്ടിട ഉടമകള്‍ തങ്ങളുടെ വീടുകള്‍ വാടകയ്ക്ക് നല്‍കുന്നതില്‍ നിന്നും പിന്‍മാറുന്നു എന്നാണ് പുതുതായി ലഭിക്കുന്ന വിവരം.

റെസിഡന്‍ഷ്യല്‍ ടെന്‍ഡന്‍സി ബോര്‍ഡില്‍ ടെര്‍മിനേഷന്‍ നോട്ടീസ് കൊടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുകയാണ്. ഈ വര്‍ഷം ആദ്യത്തെ ആറ് മാസത്തെ കണക്കുകള്‍ പുറത്തു വന്നപ്പോള്‍ 2913  ആളുകളാണ് വീട് വാടകയ്ക്ക് നല്‍കുന്നതില്‍ നിന്നും പിന്‍മാറുന്നു എന്ന് ബോര്‍ഡിനെ അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ അവസാന പകുതിയെ അപേക്ഷിച്ച് ഏകദേശം 58 ശതമാനത്തോളം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നു.  ഈ കാലയളവില്‍ ഇത് 1845 ആയിരുന്നു. റെന്റല്‍ മാര്‍ക്കറ്റില്‍ നിന്നും പിന്‍മാറുന്ന ഇവര്‍ തങ്ങളുടെ വസ്തുക്കള്‍ വില്‍ക്കാനാണ് ആഗ്രഹിക്കുന്നത്.

Share This News

Related posts

Leave a Comment