രാജ്യത്ത് ഏറ്റവും ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. 14 വയസ്സുള്ള ആളാണ് മരിച്ചത്. നവംബര്‍ ഒമ്പതിന് പുറത്തുവിട്ട ഏറ്റവും പുതിയ മരണങ്ങളുടെ പട്ടികയിലാണ് ഇത് ഉള്‍പ്പെട്ടിരിക്കുന്നത്. നേരത്തെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ മരണം 17 വയസ്സുള്ള ആളുടേതായിരുന്നു.
ഏറ്റവും പ്രായം കൂടിയ കോവിഡ് മരണം 105 വയസ്സുള്ള വ്യക്തിയുടേതായിരുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3680 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 543 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത് ഇതില്‍ 97 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.