കോവിഡ് ഉയര്‍ത്തിയ ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു ആളുകള്‍ക്ക് ഓഫീസിലെത്തി ജോലി ചെയ്യാന്‍ സാധിക്കുന്നില്ല എന്നത്. ഇത് പല സ്ഥാപനങ്ങളുടേയും മുന്നോട്ട് പോക്കിന് തടസ്സമായപ്പോള്‍ ഉയര്‍ന്നു വന്ന ഒരു പരീക്ഷണ രീതിയാണ് റിമോട്ട് വര്‍ക്ക്. അതായത് വീടുകളിലടക്കം ജോലിക്കാര്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തിരുന്ന് ജോലി ചെയ്യാം ഓഫീസിലെത്തേണ്ടതില്ല. എങ്ങനെ ശാസ്ത്രീയമായി ഉത്പാദനക്ഷമതയോടെ ഈ പുതിയ രീതി മുന്നോട്ട് കൊണ്ടുപോകാം എന്നത് സംബന്ധിച്ച് പഠനങ്ങള്‍ നടക്കുകയും ഇത് നടപ്പിലാക്കുകയും ചെയ്തു.
എന്നും രാവിലെ എണീറ്റ് വീട്ടിലെ പണിയെല്ലാം തീര്‍ത്ത് ദീര്‍ഘ യാത്രചെയ്ത് ഓഫീസിലെത്തുന്നവരും അല്ലെങ്കില്‍ ജോലികള്‍ക്കായി കുടുംബത്തെ വിട്ട് മാറി നില്‍ക്കുന്നവരും അതുവരെ ചോദിച്ച ചോദ്യമായിരുന്നു ഞാന്‍ ഈ പണി വീട്ടിലിരുന്നു ചെയ്താല്‍ പോരെയെന്ന്…… അങ്ങനെയുള്ളവരുടെ സ്വപ്‌ന സാക്ഷാത്കാരം കൂടിയായിരുന്നു ഇത്. .
ഇതോട് കൂടി തൊഴിലിടങ്ങളില്‍ പുതിയ തൊഴില്‍ സംസ്‌കാരവും വളര്‍ന്നു വന്നു. റിമോട്ട് വര്‍ക്കിനുും അതിന്റേതായ ഗുണവും ദോഷവും ഉണ്ടെങ്കിലും ഭൂരിഭാഗം കമ്പനികളും ഇപ്പോഴും ഇത് തുടരുന്നു എന്നതാണ് വസ്തുത. അയര്‍ലണ്ടില്‍ നടത്തിയ ഒരു പഠനത്തില്‍ ഏകദേശം 25 ശതമാനം ആളുകളും ഇപ്പോഴും റിമോട്ട് വര്‍ക്ക് തുടരുന്നതായാണ് കണ്ടെത്തല്‍.
Leitrim County Council ലാണ് പഠനം നടത്തിയത്. ഈ പഠനത്തില്‍ തന്നെ റിമോട്ട് വര്‍ക്ക് ചെയ്യുന്ന പകുതിയിലധികം ആളുകളും തങ്ങള്‍ക്ക് work – life ബാലന്‍സ് സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 85 ശതമാനം പേര്‍ തങ്ങളുടെ പ്രൊഡക്ടിവിറ്റി വര്‍ദ്ധിച്ചതായി അഭിപ്രായപ്പെട്ടു.
അയര്‍ലണ്ടിലെ റിമോട്ട് വര്‍ക്കേഴ്‌സില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത് റിമോട്ട് വര്‍ക്ക് അല്ലെങ്കില്‍ വര്‍ക്ക് ഫ്രം ഹോം തങ്ങള്‍ക്ക് മാനസീകമായും സാമ്പത്തികമായും ഏറെ പ്രയോജനങ്ങള്‍ ചെയ്യുന്നു എന്നാണ്.