കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍. 2,268 യൂറോ വരെയാണ് റിഡന്‍ഡന്‍സി പേയ്‌മെന്റായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി ഇപ്പോള്‍ അപേക്ഷകള്‍ നല്‍കാം. തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്കായി അവരുടെ തൊഴില്‍ദാതാവോ ലിക്വിഡേറ്ററോ അല്ലെങ്കില്‍ ബന്ധപ്പെട്ട ഓഫീസറോ ആണ് അപേക്ഷ നല്‍കേണ്ടത്.
റിഡന്‍ഡന്‍സി പേയ്‌മെന്റ് പൂര്‍ണ്ണമായും നികുതി രഹിതമായിരിക്കും . ഏത്രനാള്‍ ജോലിയില്ലാതെ നിന്നു, ആഴ്ചയില്‍ ഏത്ര രൂപ വരെ സമ്പാദിച്ചിരുന്നു എന്നീ കാര്യങ്ങള്‍ കണക്കാക്കിയാവും എത്ര രൂപയാണ് സഹായം നല്‍കേണ്ടത് എന്നു തീരുമാനിക്കുക.
പകര്‍ച്ചവ്യാധിയുടെ സമയത്ത് കോവിഡ് വ്യാപനം തടയാനുള്ള നിയന്ത്രണങ്ങളെ തുടര്‍ന്ന് നിര്‍ത്തലാക്കിയ സ്ഥാപനങ്ങളിലെ ജീവനക്കാരെ സഹായിക്കുന്നതിനാണ് ഈ പദ്ധതി. ഇക്കാരണത്താല്‍ 2020 മാര്‍ച്ച് 13 നും 2022 ജനുവരി 31 മും ഇടയില്‍ തൊഴിലില്ലാതെ വന്നവര്‍ക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. സാമൂഹീക ക്ഷേമ വകുപ്പാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതും തുക വിതരണം ചെയ്യുന്നതും കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.