എംപ്ലോയ്‌മെന്റ് വേജ് സബ്‌സിഡി നിരക്കുകളില്‍ ഇന്ന് മുതല്‍ കുറവ്

രാജ്യത്ത് കോവിഡിനെ അതിജീവിച്ച് വളരാന്‍ സംരഭകര്‍ക്ക് സര്‍ക്കാര്‍ നല്‍കി വന്നിരുന്ന വേയ്ജ് സബ്‌സിഡി സ്‌കീമിന്റെ നിരക്കുകളില്‍ ഇന്നു മുതല്‍ കുറവ്. രാജ്യത്തെ സംരഭകരും പ്രതിപക്ഷവും വേജ് സബ്‌സിഡി സ്‌കീം ഇതേ രീതിയില്‍ തുടരണമെന്ന് ആവശ്യപ്പെടുമ്പോഴാണ് സര്‍ക്കാര്‍ നിരക്കുകള്‍ കുറച്ചത്.

25900 സംരഭകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. 290400 തൊഴിലാളികള്‍ക്കായി ഏകദേശം 52 മില്ല്യന്‍ യൂറോയാണ് സര്‍ക്കാര്‍ ഈയിനത്തില്‍ ഒരോമാസവും ചെലവിടുന്നത്. ഈ പദ്ധതിയില്‍ 5.58 ബില്ല്യണ്‍ യൂറോയാണ് സര്‍ക്കാര്‍ ഇതുവരെ ചെലവാക്കിയിരിക്കുന്നത്.

ഘട്ടം ഘട്ടമായി പദ്ധതി നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായാണ് നല്‍കിവരുന്ന സബ്‌സിഡി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 151.50 യൂറോ മുതല്‍ 202.99 യൂറോ വരെ ലഭിക്കുന്ന തൊഴിലാളികള്‍ക്കായി നേരത്തെ സബ്‌സിഡി നല്‍കിയിരുന്നത് 203. യൂറോയായിരുന്നത് 151.50 യൂറോയിലേയ്ക്കാണ് കുറയുന്നത്.

203 യൂറോ മുതല്‍ 299.99 യൂറോ വരെ ലഭിക്കുന്ന തൊഴിലാളികള്‍ക്കായി നേരത്തെ നല്‍കിയിരുന്ന സബ്‌സിഡി 250 യൂറോയായിരുന്നത് ഇപ്പോള്‍ 203 യൂറോയിലേയ്ക്ക് കുറച്ചു. ഇങ്ങനെ എല്ലാ സ്ലാബുകളിലും കുറവ് വരുത്തിയിട്ടുണ്ട്.

Share This News

Related posts

Leave a Comment