രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നത് ആശങ്കയുയര്‍ത്തുന്നു. ഇതിനിടെ കോവിഡ് വ്യാപനം കൂടുന്നതിന് കാരണം അയര്‍ലണ്ടും യുകെയും തമ്മിലുള്ള സമ്പമാര്‍ക്കാണെന്ന പ്രസ്താവനയുമായി ആരോഗ്യ മന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി രംഗത്തു വന്നു.
ഏറ്റവുമധികം വാക്‌സിനേഷന്‍ നടന്ന രാജ്യങ്ങളിലൊന്നാണ് അയര്‍ലണ്ടെന്നും എന്നാല്‍ ഇപ്പോള്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതിന് പിന്നില്‍ യുകെയുമായി രാജ്യത്തിനുള്ള സമ്പര്‍ക്കമാണെന്നും സ്റ്റീഫന്‍ ഡോണ്‍ലി പറഞ്ഞു. ഇരു രാജ്യങ്ങളിലേയ്ക്കുമുള്ള പോക്കും വരവും വളരെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച മുതലുള്ള ആറ് ദിവസത്തെ കണക്കുകള്‍ പ്രകാരം 9,800 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബര്‍ 22 മുതല്‍ രാജ്യത്ത് അടുത്തഘട്ടം ഇളവുകള്‍ നടപ്പിലാകുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ പുനരാലോചന നടത്തുകയാണ്.
കോവിഡ് വ്യാപനം സംബന്ധിച്ച പുതിയ വിവരങ്ങളും ആരോഗ്യ വകുപ്പിന്റെ പൊതുജനാരോഗ്യ നിര്‍ദ്ദേശങ്ങളും അനുസരിച്ചായിരിക്കും ഇളവുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കുക.