അയര്‍ലണ്ടിലെ പ്രമുഖ വിമാന കമ്പനിയായ റയാന്‍ എയര്‍ പുതിയ ജീവനക്കാരെ നിയമിക്കാനൊരുങ്ങുന്നു. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് വിഭാഗത്തിലേയ്ക്കാണ് നിയമനം. 150 പേരെ നിയമിക്കാനാണ് കമ്പനിയുടെ പദ്ധതി. ഈ വിഭാഗത്തിലെ ജീവനക്കാരുടെ ശമ്പളവും ഉയര്‍ത്തിയിട്ടുണ്ട്. 30,000 യൂറോയാണ് ശമ്പളം.
മുന്‍ പരിചയം ആവശ്യമില്ല എന്നതാണ് ഈ ജോലിയുടെ പ്രത്യേകത. ക്ലാസ് റൂം ട്രെയിനിംഗും പ്രാക്ടിക്കല്‍ ട്രെയിനിംഗും കമ്പനി തന്നെ നല്‍കും. ആഴ്ചയില്‍ ആറു ദിവസമായിരിക്കും ജോലി ചെയ്യേണ്ടത്. 30 ദിവസമായിരിക്കും വാര്‍ഷിക അവധി ലഭിക്കുക.
ലഗേജുകള്‍ കയറ്റുകയും ഇറക്കുകയും ചെയ്യുക, എയര്‍പോര്‍ട്ടിനുള്ളില്‍ ലഗേജുകളുടെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്നിവയാകും പ്രധാന ജോലികള്‍. റയാന്‍ എയര്‍ വിമാനത്തില്‍ സ്റ്റാഫുകള്‍ക്ക് അനുവദിച്ചിട്ടുള്ള കുറഞ്ഞ നിരക്കിലുള്ള യാത്രാ ആനുകൂല്ല്യം ഇവര്‍ക്കും ലഭിക്കും.. അപേക്ഷിക്കുന്നതിന് യൂറോപ്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://careers.ryanair.com/search/#job/22DBDCF3A2