യാത്രകളുമായി ബന്ധപ്പെട്ട ക്വാറന്റീന് നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി നോര്‍ത്തേണ്‍ അയര്‍ലണ്ട്. മറ്റ് രാജ്യങ്ങളിലെ യാത്രകള്‍ക്ക് ശേഷം നോര്‍ത്തേണ്‍ അയര്‍ലണ്ടിലേയ്ക്ക് തിരിച്ചെത്തുന്നവര്‍ക്ക് ഗുണം ചെയ്യുന്ന രീതിയിലുള്ള മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ആംമ്പര്‍ ലസ്റ്റില്പ്പെട്ട രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവര്‍ക്കാണ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയിരിക്കുന്നത്. ഈ നിയന്ത്രണങ്ങള്‍ ജൂലൈ 26 മുതല്‍ നിലവില്‍ വരും.
പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്നതും ആംപര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നതുമായ അമേരിക്ക , ഗ്രീസ്, സ്പെയിന് എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് സെല്‍ഫ് ക്വാറന്റീന്റെ ആവശ്യമില്ല. ഇവിടെ എത്തിക്കഴിഞ്ഞ് എട്ടു ദിവസത്തിന് ശേഷം കോവിഡ് ടെസ്റ്റ് നടത്തണമെന്ന നിബന്ധനയും ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ബാധകമല്ല. എന്നാല്‍ വരുന്നതിന്റെ രണ്ടാം ദിവസം കോവിഡ് ടെസ്റ്റ് നടത്തണമെന്ന നിബന്ധനയില്‍ ഇളവില്ല.
രാജ്യത്ത് രണ്ടാം ഘട്ട ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായാണ് ഈ നിബന്ധനകളിലും മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. പൊതുസ്ഥലങ്ങളിലേയും പരിപാടികളിലേയും സാമൂഹ്യ അകല നിബന്ധനയും ജൂലൈ 26 മുതല്‍ എടുത്തു മാറ്റിയിട്ടുണ്ട്. അവസാന 24 മണിക്കൂറില്‍ 627 കോവിഡ് കേസുകളാണ് നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്.