കോവിഡിനോടനുബന്ധിച്ച് സര്‍ക്കാര്‍ നല്‍കിവരുന്ന അധിക തൊഴില്‍രഹിത വേതനം നിര്‍ത്തലാക്കുന്നു. മുമ്പ് പ്രഖ്യാപിച്ചതുപോലെ സെപ്റ്റംബര്‍ മാസം മുതല്‍ മൂന്നു ഘട്ടങ്ങളിലായിട്ടാവും ഇത് നിര്‍ത്തലാക്കുക. അടുത്ത ഫെബ്രുവരിയോടെ പൂര്‍ണ്ണമായും നിര്‍ത്തലാക്കും. ഗവണ്‍മെന്റ് പുറത്തിറക്കിയ നാഷണല്‍ ഫൈനാന്‍ഷ്യല്‍ റിക്കവറി പ്ലാനിലാണ് ഇതുസംബന്ധിച്ച വിവിരങ്ങള്‍ ഉള്ളത്.
ഇപ്പോള്‍ ആഴ്ചയില്‍ 350 യൂറോയാണ് ഈ ഇനത്തില്‍ നല്‍കുന്നത്. മുമ്പ് സാധാരണ ഗതിയില്‍ നല്‍കിയ വന്നിരുന്നത് 203 യൂറോയായിരുന്നു. സെപ്റ്റംബറില്‍ ഇതില്‍ നിന്നും 50 യൂറോ കുറയ്ക്കും. തുടര്‍ന്ന് നവംബര്‍ മാസത്തിലും 50 യൂറോ കുറയ്ക്കും. അതിനു ശേഷം അടുത്ത ഫെബ്രുവരില്‍ ഇതില്‍ നിന്നും 47 യൂറോ കുറച്ച് സാധാരണരീതിയില്‍ നല്‍കി വന്നിരുന്ന 203 യൂറോയിലേയ്‌ക്കെത്തിക്കും.
ജൂലൈ ഒന്നു മുതല്‍ 350 യൂറോ നല്‍കുന്ന പദ്ധതിയിലേയ്ക്ക് പുതിയ ആളുകള്‍ക്ക് ചോരാന്‍ കഴിയില്ല. തൊഴില്‍രഹിത വേദനം കൈപ്പറ്റുന്നവരില്‍ ഈ കഴിഞ്ഞ ആഴ്ചകളില്‍ നേരിയ കുറവ് വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും മൂന്ന് ലക്ഷത്തിലധികം ആളുകള്‍ ഇത് കൈപ്പറ്റുന്നുണ്ട്. കുടുതല്‍ സ്ഥാപനങ്ങളും വ്യവസായ മേഖലകളും തുറക്കപ്പെടുമ്പോള്‍ ഇനിയും ആളുകളുടെ കുറവുണ്ടാകുമെന്നാണ് കരുതുന്നത. ബിസിനസ്സുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന സപ്പോര്‍ട്ട് ഈ വര്‍ഷം അവസാനം വരെയും എംപ്ലോയി വേജ് സബ്‌സിഡി സ്‌കീം അടുത്ത ജൂണ്‍മാസം വരെയും തുടരും.