ലോക്ഡൗണ്‍ പ്രതിസന്ധികള്‍ നേരിടാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അധിക തൊഴില്‍രഹിത വേതനത്തിനായി പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള തിയതി നീട്ടി. പുതിയ തീരുമാനമനുസരിച്ച് ജൂലൈ ഏഴുവരെ അപേക്ഷകള്‍ സ്വീകരിക്കും. മുന്‍പ് അപേക്ഷകള്‍ ജൂണ്‍ 30 വരെയെ സ്വീകരിക്കൂ എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
ജൂലാ അഞ്ചിന് രണ്ടാം ഘട്ട ഇളവുകള്‍ പ്രബല്ല്യത്തില്‍ വരും എന്ന കണക്കുകൂട്ടലിലായിരുന്നു സര്‍ക്കാര്‍ മുമ്പ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. എന്നാല്‍ ഇപ്പോള്‍ ഇളവുകള്‍ നടപ്പിലാക്കുന്നത് നീട്ടിവച്ച സാഹചര്യത്തിലാണ് ജൂലൈ ഏഴ് വരെ പുതിയ അപേക്ഷകള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
സര്‍ക്കാര്‍ മുമ്പ് പ്രഖ്യാപിച്ച ഫിനാന്‍ഷ്യല്‍ റിക്കവറി പ്ലാന്‍ അനുസരിച്ച് തൊഴില്‍ രഹിത വേതനം പല ഘട്ടങ്ങളിലായി അടുത്ത ഫെബ്രുവരി മാസത്തോടെ നിര്‍ത്തലാക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. ഇപ്പോള്‍ ആഴ്ചയില്‍ 350 യൂറോയാണ് ഈ ഇനത്തില്‍ നല്‍കുന്നത്.
മുമ്പ് സാധാരണ ഗതിയില്‍ നല്‍കിയ വന്നിരുന്നത് 203 യൂറോയായിരുന്നു. സെപ്റ്റംബറില്‍ ഇതില്‍ നിന്നും 50 യൂറോ കുറയ്ക്കും. തുടര്‍ന്ന് നവംബര്‍ മാസത്തിലും 50 യൂറോ കുറയ്ക്കും. അതിനു ശേഷം അടുത്ത ഫെബ്രുവരിയില്‍ ഇതില്‍ നിന്നും 47 യൂറോ കുറച്ച് സാധാരണരീതിയില്‍ നല്‍കി വന്നിരുന്ന 203 യൂറോയിലേയ്ക്കെത്തിക്കും.
അപേക്ഷകള്‍ സ്വീകരിക്കുന്ന തിയതി ദീര്‍ഘിപ്പിച്ചിട്ടുണ്ടെങ്കിലും നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് മുന്‍ തീരുമാനത്തില്‍ സര്‍ക്കാര്‍ ഇതുവരെ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. കോവിഡ് ബാധിച്ചോ അല്ലെങ്കില്‍ കോവിഡുമായി ബന്ധപ്പെട്ട് എന്തെങ്കിലും കാരണത്താലോ തൊഴിലില്‍ നിന്നും മാറി നില്‍ക്കുന്നവരെ സഹായിക്കാനാണ് സര്‍ക്കാര്‍ ഈ പദ്ധതി പ്രഖ്യാപിച്ചിരുന്നത്.