രാജ്യത്തെ പൊതുമേഖലാ ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവ് സംബന്ധിച്ച ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നു. അടുത്ത തിങ്കളാഴ്ച മുതല്‍ ചര്‍ച്ചകള്‍ ആരംഭിക്കും വര്‍ക്ക് പ്ലെയ്സ് റിലേഷന്‍സ് കമ്മീഷനിലാണ് ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. ജീവനക്കാരുടെ യൂണിയന് നേതാക്കളുമായാണ് ചര്‍ച്ചകള്‍ നടക്കുന്നത്.
ജൂണ്‍ മാസത്തിലായിരുന്നു ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ അവസാനമായി നടന്നത്. അഞ്ച് ശതമാനം ശമ്പള വര്‍ദ്ധന നിര്‍ദ്ദേശം സര്‍ക്കാര്‍ മുന്നോട്ട് വെച്ചെങ്കിലും ഇത് യൂണിയനുകള്‍ അംഗീകരിച്ചിരുന്നില്ല. നിലവിലെ പണപ്പെരുപ്പത്തോട് താരതമ്യം ചെയ്യുമ്പോള്‍ ഈ നിരക്ക് വളരെ കുറവാണെന്നായാിരുന്നു യൂണിയനുകളുടെ വാദം.
എന്നാല്‍ തുടര്‍ ചര്‍ച്ചകളെ ശുഭാപ്തി വിശ്വാസത്തോടെയാണ് കാണുന്നതെന്ന് യൂണിയന് നേതാക്കള്‍ പ്രതികരിച്ചു. ശമ്പള വര്‍ദ്ധനവിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.