സ്‌കൂളുകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയതിനെതിരെ ഡബ്ലിനില്‍ പ്രതിഷേധം

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായും ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തിലും രാജ്യത്തെ സ്‌കൂളുകളില്‍ ആരോഗ്യവകുപ്പ് മാസ്‌ക് നിര്‍ബന്ധമാക്കിയ നടപടിക്കെതിരെ പ്രതിഷേധം. മെറിയോണ്‍ സ്‌ക്വയറിലാണ് പ്രതിഷേധക്കാര്‍ തടിച്ച് കൂടിയത്.

മാസ്‌ക് നിയന്ത്രമാക്കിയ നടപടിക്കെതിരെയുള്ള പ്ലാക്കാര്‍ഡുകളും കൈകളിലേന്തിയാണ് ഇവര്‍ തെരുവിലിറങ്ങി തടിച്ചു കൂടിയത്. വാക്‌സിനേഷനെതിരെയുള്ള പ്രതിഷേധവും ഇവര്‍ ഉയര്‍ത്തി.

കഴിഞ്ഞ ദിവസമാണ് മൂന്നാം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കിയത്. പ്രതിഷേധത്തെ തുടര്‍ന്ന് മെറിയോണ്‍ സ്‌ക്വയറിനോടനുബന്ധിച്ച സ്ഥലങ്ങളില്‍ പോലീസ് റോഡ് ബ്ലോക്ക് ചെയ്തിരുന്നു. പ്രതിഷേധക്കാരില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തതായും വിവരങ്ങളുണ്ട്.

Share This News

Related posts

Leave a Comment