രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവുകള്‍ നിലവിലുള്ളപ്പോഴും മിക്ക ആശുപത്രികളും ഗര്‍ഭിണികള്‍ക്കൊപ്പം പങ്കാളികളെ അനുവദിക്കുന്നില്ലെന്ന ആരോപണം വ്യാപകം. ഇതിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധമൊരുക്കുമെന്ന സൂചന നല്‍കി കഴിഞ്ഞ ദിവസം ലിയന്‍സ്റ്റെര്‍ ഹൗസിനു മുന്നില്‍ നിരവധി ഗര്‍ഭിണികളായ സ്ത്രീകളും പങ്കാളികളുമാണ് പ്രതിഷേധവുമായി ഒത്തുകൂടിയത്.
ഇത്തരം നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുമെന്ന് നേരത്തെ മന്ത്രിയും ആരോഗ്യവകുപ്പും ഉറപ്പു തന്നിരുന്നതാണെന്നും എന്നാല്‍ പല ആശുപത്രികളും ഇപ്പോളും പങ്കാളികളെ സ്ത്രീകള്‍ക്കൊപ്പം പ്രവേശിപ്പിക്കാന്‍ തയ്യാറാകുന്നില്ലെന്നും ഇവര്‍ ആരോപിച്ചു.
‘ ബെറ്റര്‍ മെറ്റേണിറ്റി കെയര്‍ ‘ എന്ന പേരില്‍ പ്രചരണം നടത്താന്‍ ഇവര്‍ ഒരു കൂട്ടായ്മ തന്നെ രൂപീകരിച്ചു കഴിഞ്ഞു. രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ വരുത്തിയിരിക്കുന്ന ഇളവ് തങ്ങള്‍ക്കും അനുവദിച്ചില്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കാനാണ് ഇവരുടെ തീരുമാനം.