ദീര്‍ഘകാല വിസ : വിദ്യാര്‍ത്ഥി കാലയളവും പരിഗണിക്കും

ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്ത് ഏറെനാളായി താമസിക്കുന്ന നോണ്‍ ഇയു പൗരന്‍മാര്‍ക്ക് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കും മാറാവുന്ന രീതിയിലുള്ള ദീര്‍ഘകാല താമസ വിസകള്‍ നല്‍കുന്നതിനുള്ള ചര്‍ച്ചകള്‍ സജീവം. കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും താമസിച്ചവര്‍ക്കാണ് ഇത്തരം വിസകള്‍ നല്‍കാന്‍ ആലോചിക്കുന്നത്.

ഇതിനായി വിദ്യാര്‍ത്ഥികളായി യൂറോപ്യന്‍ രാജ്യത്ത് ഉണ്ടായിരുന്ന കാലഘട്ടവും പരിഗണിക്കുമെന്നാണ് ഇപ്പോള്‍ അറിയുന്നത്. അഞ്ച് വര്‍ഷത്തേയ്ക്കാണ് ദീര്‍ഘകാല വിസകള്‍ നല്‍കുക. ഇത് പുതുക്കാനുമാവും എന്നാല്‍ ഒരു വര്‍ഷം യൂറോപ്യന്‍ രാജ്യത്ത് നിന്നും വിട്ടുനിന്നാല്‍ ദീര്‍ഘകാല വിസ ഇല്ലാതാകും.

സാമ്പത്തീക സ്രോതസ്സുകളും ഇന്‍ഷുറന്‍സ് പരിരക്ഷയുമൊക്കെ ഇതിന് ആവശ്യമാണ്. ലാംഗ്വേജ്, കള്‍ച്ചര്‍ എന്നിവയിലുള്ള പരീക്ഷകളും ഉണ്ടാവും. ഈ നിര്‍ദ്ദേശങ്ങള്‍ ഇനി യൂറോപ്യന്‍ പാര്‍ലമെന്റും യൂറോയപ്യന്‍ യൂണിയന്‍ കൗണ്‍സിലും അംഗീകരിക്കേണ്ടതുണ്ട്.

തൊഴില്‍, സ്വയം തൊഴില്‍ , വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ഇയു പൗരന്‍മാര്‍ക്കുള്ള അതേ പരിഗണന ദീര്‍ഘകാല പെര്‍മിറ്റുള്ളവര്‍ക്കും ലഭിക്കും.

Share This News

Related posts

Leave a Comment