അയര്‍ലണ്ടില്‍ വാടകയിനത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 10 വര്‍ഷത്തെ വിവരങ്ങളെ ആധാരമാക്കിയുള്ള കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്.
2012 ലെ അപേക്ഷിച്ച് നിലവില്‍ 84 ശതമാനത്തിന്റെ വര്‍ദ്ധനവാണ് വീട്ടുവാടകകളുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. എക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇത് സംബനിധിച്ച പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.
2012 ല്‍ 589 യൂറോ ആയിരുന്ന വാടക ഇപ്പോല്‍ 1084 യൂറോയാണ്. ഇടത്തരം വരുമാനക്കാരെയും കുറഞ്ഞ വരുമാനക്കാരെയും ഈ വര്‍ദ്ധനവ് വലിയ തോതില്‍ ബാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുറഞ്ഞ വരുമാനക്കാരില്‍ പകുതിയിലധികം ആളുകളും തങ്ങളുടെ വരുമാനത്തിന്റെ മൂന്നിലൊന്നും താമസിക്കുന്ന സ്ഥലത്തിന്റെ വാടക നല്‍കാനാണ് ഉപയോഗിക്കുന്നതെന്നാണ് പഠനത്തില്‍ പറയുന്നത്.