അയര്‍ലണ്ടില്‍ കോവിഡ് ബാധിച്ചവരുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് നിരവധി സ്കൂള്‍ കുട്ടികള്‍ക്കാണ് ക്വാറന്റീനില്‍ കഴിയേണ്ടി വരുന്നത്. ഇതിനെ തുടര്‍ന്ന് ഇവര്‍ക്ക് സ്കൂള്‍ ദിനങ്ങളും നഷ്ടപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ താഴ്ന്ന ക്ലാസുകളിലെ കുട്ടികള്‍ക്ക് ഇനി ക്വാറന്റീന് വേണ്ട എന്ന തീരുമാനത്തിലേയ്ക്കാണ് സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.
ഇതുവരെ പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥികളും ക്വാറന്റീനില്‍ പ്രവേശിക്കുകയും ടെസ്റ്റിംഗ് നടത്തുകയും ചെയ്യണമായിരുന്നു എന്നാല്‍ ഇങ്ങനെയുള്ളവര്‍ക്ക് പ്രാദേശിക ഹെല്‍ത്ത് കെയര്‍ ടീം നിഷ്കര്‍ഷിച്ചാല്‍ മാത്രം ഇനി ക്വാറന്റീന് മതി എന്നാണ് സര്‍ക്കാര്‍ തീരുമാനം ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാല്‍ വീടുകളില്‍ ആര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാല്‍ വീട്ടിലുള്ള
എല്ലാവരും ഐസൊലേഷനില്‍ കഴിയണമെന്ന കാര്യത്തില്‍ മാറ്റമില്ല. കുട്ടികളില്‍ ആര്‍ക്കെങ്കിലും കോവിഡ്-19 ലക്ഷണങ്ങള്‍ കണ്ടാല്‍ അവരും തീര്‍ച്ചയായും ക്വാറന്റീനില്‍ കഴിയുകയും ടെസ്റ്റ് ചെയ്യുകയും വേണം.
സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതിന്റെ പേരില്‍ രാജ്യത്ത് കോവിഡ് വ്യാപനം വര്‍ദ്ധിച്ചിട്ടില്ലെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.